ഫെംഗൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ഫെംഗൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റും കനത്ത മഴയും കാരണം ചെന്നൈ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ചുഴലിക്കാറ്റ് കാരണം 16 മണിക്കൂറോളം ചെന്നൈ വിമാനത്താവളം പ്രവർത്തനരഹിതമായിരുന്നു. അഞ്ച് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 16 വിമാനങ്ങളാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) തിരിച്ചുവിട്ടത്.

നാല് ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ, ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയുടെ വിമാനങ്ങളും തിരിച്ചുവിട്ടവയിൽ ഉൾപ്പെടുന്നു. അബുദാബിയിൽ നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് വിമാനങ്ങൾ (ഇൻഡിഗോ, ഇത്തിഹാദ്), ദുബായിൽ നിന്ന് ചെന്നൈയിലേക്കുള്ള എമിറേറ്റ്സ് വിമാനം, ബാങ്കോക്കിൽ നിന്ന് ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനം, മസ്‌കറ്റിൽ നിന്ന് ചെന്നൈയിലേക്കുള്ള ഒമാൻ എയർ വിമാനം എന്നിവയാണ് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ട അന്താരാഷ്ട്ര വിമാനങ്ങൾ.

TAGS: FENGAL CYCLONE
SUMMARY: Cyclone Fengal in Chennai forces 16 flights to be diverted to Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *