സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് നെലമംഗല ജനപ്രിയ അപ്പാർട്ട്‌മെന്റ് അങ്കണത്തിൽ ഇന്ന് നടക്കും. യശ്വന്തപുരം മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് രാവിലെ 8.30-ന് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടുനിൽക്കും. ഓർത്തോ, ഡെന്റൽ, ഓഫ്താൽമോളജി, കാർഡിയോളജി, ഡയബറ്റോളജി, ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ വിഭാഗങ്ങൾ ക്യാമ്പിലുണ്ടാകും. ഇ.സി.ജി., പ്രമേഹം, രക്തസമ്മർദം, പൾസ്, റെസ്പിരേഷൻ, എസ്.പി.ഒ. 2, തുടങ്ങിയ പരിശോധനകളും നടത്താം.
<br>
TAGS : FREE MEDICAL CAMP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *