കാത്തിരിപ്പിന് വിരാമം; എമ്പുരാൻ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമം; എമ്പുരാൻ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമ എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എമ്പുരാൻ’. മാർച്ച്‌ 27ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് മോഹൻലാല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

മലയാള സിനിമാ ലോകം കണ്ട ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി എന്ന അപ്ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഷൂട്ട് കഴിഞ്ഞെന്നുള്ള വാർത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

‘എട്ട് സംസ്ഥാനങ്ങളിലൂടെയും നാല് രാജ്യങ്ങളിലൂടെയുമുള്ള 14 മാസത്തെ അവിശ്വസനീയമായ യാത്ര. പൃഥ്വിരാജ് സുകുമാരൻ്റെ ക്രിയാത്മകത ചിത്രത്തിൻ്റെ ഓരോ ഫ്രെയിമിലുമുണ്ട്. ഈ സിനിമയുടെ കാതല്‍ രൂപപ്പെടുത്തുന്ന ദർശനാത്മകമായ കഥപറച്ചിലിന് മുരളി ഗോപിക്ക് നന്ദി. ഈ പ്രോജക്റ്റിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ആൻ്റണി പെരുമ്പാവൂരിനും വിലമതിക്കാനാകാത്ത പിന്തുണ നല്‍കിയ സുബാസ്കരനും ലൈക്ക പ്രൊഡക്ഷൻസിനും ഹൃദയം നിറഞ്ഞ നന്ദി. ഈ കഥയ്ക്ക് ജീവൻ നല്‍കിയ അർപ്പണബോധമുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും ഇല്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല’ മോഹൻലാല്‍ കുറിച്ചു

‘ഇന്ന് പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിൻ്റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങള്‍ പൂർത്തിയാക്കി. 117 ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകളില്‍ കാണാം’, എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തില്‍ കാണിക്കുന്നതായാണ് റിപ്പോർട്ട്‌. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

TAGS : FILM
SUMMARY : Empuran release date announced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *