റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം

റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം

റൺവേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ച് എയർ ഇന്ത്യ വിമാനം. പൂനെ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിലേക്ക് പുറപ്പെടാനായി നീങ്ങിയ വിമാനമാണ് ടഗ് ട്രാക്ടറിലിടിച്ചത്. അപകടസമയത്ത് 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്കും വിമാനജീവനക്കാർക്കും പരുക്കുകളൊന്നും ഇല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

പൂനെയിൽ നിന്നും വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ വിമാനത്തിന്റെ മുൻവശത്തിനും ലാൻഡിങ് ഗിയറിനടുത്തുള്ള ടയറിനും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചു.

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 858 വിമാനം അറ്റകുറ്റ പണികൾക്കായി മാറ്റിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുള്ളതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *