സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ സി വേണുഗോപാല്‍

സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ സി വേണുഗോപാല്‍

ആലപ്പുഴ: മുതിർന്ന സി പി എം നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച്‌ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സൗഹൃദ സന്ദർശനം മാത്രമെന്ന് കെ.സി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സുധാകരൻ വിശ്രമത്തിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അദ്ദേഹവുമായി സൗഹൃദമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ.സി വേണുഗോപാലുമായുള്ളത് സ്വാഭാവിക കൂടിക്കാഴ്ചയാണെന്നും തന്റെ ആരോഗ്യവിവരം തിരകി വന്നതാണെന്നും ജി. സുധാകരനും വ്യക്തമാക്കി. പാർട്ടിയില്‍ താൻ അസംപ്തൃപ്തനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനമാനങ്ങളില്ലാത്ത താൻ പ്രധാനിയെന്ന് എതിരാളികളും കരുതുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പലഘട്ടങ്ങളില്‍ സുധാകരൻ പാർട്ടിയെ വിമർശിച്ച്‌ രംഗത്തെത്തിയത് വിവാദമായിരുന്നു.

ഇതിന് പിന്നാലെ സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചർച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി.

എന്നാല്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ നാസറിന്‍റെ പ്രതികരണം. പാർട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാർട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തിരുന്നു.

TAGS : KC VENUGOPAL | G SUDHAKARAN
SUMMARY : KC Venugopal met with Sudhakaran

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *