ഇടതുമുന്നണിയുടെ അവിഭാജ്യഘടകം; കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന വാർത്തയിൽ പ്രതികരിച്ച് ജോസ് കെ.മാണി

ഇടതുമുന്നണിയുടെ അവിഭാജ്യഘടകം; കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന വാർത്തയിൽ പ്രതികരിച്ച് ജോസ് കെ.മാണി

ന്യൂഡൽഹി: കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്തകൾ തള്ളി ജോസ് കെ.മാണി എം.പി. പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും ജോസ് കെ.മാണി വ്യക്തമാക്കി. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസ് ആരുമായും ചർച്ച നടത്തിയിട്ടില്ല. എൽ.ഡി.എഫിനൊപ്പം തന്നെ ഉറച്ചുനിൽക്കും. മുന്നണി വിടുമെന്ന വാർത്ത അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചെടുത്തതാണ്. അങ്ങനെ ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അടുപ്പിൽ വെച്ച വെള്ളം വാങ്ങിവെച്ചോളൂവെന്നും ജോസ് കെ.മാണി തുറന്നടിച്ചു. യു.ഡി.എഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലാ, കടുത്തുരുത്തി നിയമസഭ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡു.എഫിലേക്ക് വരുമെന്നായിരുന്നു വാർത്തകൾ. എന്നാല്‍ ഇതിനെയെല്ലാം തള്ളുകയാണ് ജോസ് കെ മാണി.
<BR>
TAGS : JOSE K MANI | KERALA CONGRESS
SUMMARY : An integral part of the left front; Jose K. Mani reacting to the news of leaving the Kerala Congress M.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *