കടം വാങ്ങിയ 20000 രൂപ തിരികെ നൽകിയില്ല; സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

കടം വാങ്ങിയ 20000 രൂപ തിരികെ നൽകിയില്ല; സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

കൊല്ലം : മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കടം വാങ്ങിയ 20000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്. പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തും.
<BR>
TAGS : CRIME | KOLLAM
SUMMARY : 20000 borrowed was not returned; A young man died after his friends set him on fire after pouring petrol on him

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *