പാലക്കാട്ടെ ട്രോളി ബാഗ് വിവാദം: തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

പാലക്കാട്ടെ ട്രോളി ബാഗ് വിവാദം: തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയായ നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ്. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു പരാതി. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് എസ്പിക്ക് കൈമാറി. തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍ നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ കെപിഎം ഹോട്ടലിൽ പണം  എത്തിച്ചെന്നായിരുന്നു ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. ഇതില്‍ കള്ളപ്പണമാണ് എന്നായിരുന്നു സിപിഎമ്മിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും ട്രോളി ബാഗിൽ പണമാണെന്ന് പോലീസിന് തെളിയിക്കാനായില്ല. നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങൾ ആയിരുന്നു എന്നാണ് രാഹുൽ വ്യക്തമാക്കിയിരുന്നത്.

കെപിഎം ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയത് വൻ രാഷ്ട്രീയ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്. അതേസമയം പാലക്കാട്ടെ പാതിരാ പരിശോധനയിൽ ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവർ പോലീസിൽ പരാതി നൽകിയിരുന്നു.
<BR>
TAGS : RAHUL MANKUTTATHIL | TROLLEY BAG CONTROVERSY
SUMMARY: Palakkad Trolley Bag Controversy: Police report that evidence could not be found

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *