ബെംഗളൂരുവിൽ കനത്ത മഴ; പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരുവിൽ കനത്ത മഴ; പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ കനത്ത മഴ. തിങ്കളാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴ കാരണം നഗരത്തിന്‍റെ പലയിടങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എയർപോർട്ട് റോഡ് ഫ്‌ളൈ ഓവറിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.

സഹകാർ നഗറിനടുത്തുള്ള എയർപോർട്ട് റോഡ് ഫ്‌ളൈ ഓവറിലെ ട്രാഫിക് ബ്ലോക്കിൽ കിലോമീറ്ററുകളോളം യാത്രക്കാർ കുടുങ്ങി. ഹെബ്ബാളിനെയും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിൽ മുകളിലും താഴെയുമായാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. ബെംഗളൂരു വിമാത്തവളത്തിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രക്കാർക്കൊപ്പം ദേവനഹള്ളി, ചിക്കബെല്ലാപുര ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും കുരുക്കിൽ പെട്ടു. പലയിടങ്ങളിലും ട്രാഫിക് പോലീസ് ഇല്ലാതിരുന്നത് സ്ഥിതിഗതികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.

ശാന്തിനഗർ സിഗ്നൽ, മജസ്റ്റിക് മെയിൻ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിൽ ചൊവ്വാഴ്ചയും സമാന സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

TAGS: BENGALURU | RAIN
SUMMARY: Heavy rain in Bengaluru disrupts normal life

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *