പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു. ആനേക്കൽ താലൂക്കിലെ കച്ചനായകനഹള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. ബിദാൻ ദാസ്, ദയാൽ ശാന്തി, ഗുലാബ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ നാരായണ ഹെൽത്ത് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ ബിദാൻ ദാസിൻ്റെ നില ഗുരുതരമാണ്. അസമിൽ നിന്നുള്ള തൊഴിലാളികളായ ഇവർ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ ലേഔട്ടിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുകയായിരുന്നു ഇവർ. ചായ വെക്കുന്നതിനായി രാവിലെ ഗ്യാസ് ഓൺ ചെയ്തപ്പോഴാണ് സ്ഫോടനം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആനേക്കൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | CYLINDER BLAST
SUMMARY: Three seriously injured after cylinder blast in Anekal taluk

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *