എഡിഎം നവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജിയില്‍ കണ്ണൂർ കലക്ടർക്കും ടി.വി പ്രശാന്തിനും കോടതി നോട്ടീസയക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് ഈ മാസം 10ലേക്ക് വീണ്ടും മാറ്റി.

മുന്‍ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യ, സാക്ഷികളായ ടിവി പ്രശാന്തന്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ ഫോണ്‍ കോള്‍ രേഖകള്‍ ശേഖരിച്ച്‌ സൂക്ഷിക്കണം. കണ്ണൂര്‍ കളക്ടറേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ സംരക്ഷിക്കാനും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ കുടുംബത്തിന്റെ ആവശ്യം.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്ന് നേരത്തെ തന്നെ കുടുംബം അറിയിച്ചിരുന്നു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളെന്നും നവീന്‍ ബാബുവിന്റെ ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്നും ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വേണ്ട തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഫോണ്‍ നമ്പറുകള്‍ വ്യക്തമല്ലാത്തതും അപൂര്‍ണവും എന്ന് ആരോപിച്ച്‌ പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് കുടുംബം തള്ളിയിരുന്നു.

TAGS : NAVEEN BABU DEATH
SUMMARY : Death of ADM Naveen Babu; Notice to Kannur District Collector and TV Prashant on Manjusha’s plea seeking preservation of evidence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *