പിതാവിന്റെ ഭൂമിയില്‍ കൃഷിയിറക്കണമെന്ന് ഹർജി; ജീവപര്യന്തം തടവില്‍ കഴിയുന്നയാള്‍ക്ക് 90 ദിവസം പരോള്‍

പിതാവിന്റെ ഭൂമിയില്‍ കൃഷിയിറക്കണമെന്ന് ഹർജി; ജീവപര്യന്തം തടവില്‍ കഴിയുന്നയാള്‍ക്ക് 90 ദിവസം പരോള്‍

ബെംഗളൂരു: പിതാവിന്റെ ഭൂമിയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്ന ഹർജിയ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാള്‍ക്ക് പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. കനകപുര താലൂക്കിലെ സിദിദേവരഹള്ളി സ്വദേശി ചന്ദ്രക്കാണ് കോടതി 90 ദിവസം പരോള്‍ അനുവദിച്ചത്.

പിതാവിന്റെ പേരിലുള്ള ഭൂമിയില്‍ കൃഷി നടത്താന്‍ കുടുംബത്തില്‍ മറ്റൊരു പുരുഷ അംഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരോളിനായി ചന്ദ്ര കോടതിയെ സമീപിച്ചത്. 11 വര്‍ഷത്തിലേറെയായി ഹര്‍ജിക്കാരന്‍ ജയിലിലാണ് കഴിയുന്നത്. നേരത്തെ ഒരിക്കല്‍ പോലും പരോളില്‍ ഇറങ്ങിയിരുന്നില്ല. പരോള്‍ സമയത്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്ഥകള്‍ പ്രകാരമാണ് കോടതി പരോള്‍ അനുവദിച്ചത്.

എല്ലാ ആഴ്ചയിലേയും ആദ്യ ദിവസം ഹര്‍ജിക്കാരന്‍ ലോക്കൽ പോലീസ് സ്റ്റേഷനില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളും കോടതി നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പരോള്‍ കാലാവധി റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court grants 90-day parole to convict to oversee agricultural activities on father’s land

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *