എൻജിനിയറിങ് സീറ്റ് ക്രമക്കേട്: കെ.ഇ.എ. ഉദ്യോഗസ്ഥനുൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

എൻജിനിയറിങ് സീറ്റ് ക്രമക്കേട്: കെ.ഇ.എ. ഉദ്യോഗസ്ഥനുൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകയില്‍ സ്വകാര്യ കോളേജുകളിലെ എൻജിനിയറിങ് സീറ്റുകളില്‍ തട്ടിപ്പ് നടത്തിയ കേസിൽ കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.) ഉദ്യോഗസ്ഥനുൾപ്പെടെ പത്ത് പേരെ പോലീസ് അറസ്റ്റുചെയ്തു. എൻജിനിയറിങ് കോളേജുകളിലെ ജീവനക്കാരും ഇടനിലക്കാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ.

നവംബർ 13-ന് കെ.ഇ.എ. അധികൃതർ മല്ലേശ്വരം പോലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവിധ എൻജിനിയറിങ് കോളേജുകളിൽ 2024-25 വർഷത്തേക്കുള്ള കോഴ്‌സുകളിലെ സീറ്റുകളാണ് ഇവര്‍ തിരിമറി നടത്തിയത്.  മൂന്ന് സ്വകാര്യ എൻജിനിയറിങ് കോളേജുകളുടെ മാനേജ്‌മെന്റുകളെ ചോദ്യംചെയ്ത് തെളിവുശേഖരിച്ചെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്തുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.
<br>
TAGS : ARREST
SUMMARY : Engineering Seat Irregularity: K.E.A. Ten people including the officer were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *