മാസപ്പടി കേസ്; ഹൈക്കോടതിയിൽ അന്തിമവാദം ഇന്ന്

മാസപ്പടി കേസ്; ഹൈക്കോടതിയിൽ അന്തിമവാദം ഇന്ന്

ന്യൂഡൽഹി: എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്‍ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും. ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച എസ്എഫ്‌ഐഒ, അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്‌ വിശദമായി പഠിച്ച ശേഷം വിഷയത്തിൽ കേസെടുക്കണോ എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്നും വീണ വിജയനെ ചോദ്യം ചെയ്‌തെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടി കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണിതെന്നും എസ്എഫ്‌ഐഒ അറിയിച്ചു.

TAGS: KERALA | EXALOGIC
SUMMARY: Delhi Highcourt to have final hearing in masappadi case today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *