ടെസ്റ്റ്‌ ക്രിക്കറ്റ്; വിൻഡീസിൽ ചരിത്രം തിരുത്തി ബം​ഗ്ലാദേശ്

ടെസ്റ്റ്‌ ക്രിക്കറ്റ്; വിൻഡീസിൽ ചരിത്രം തിരുത്തി ബം​ഗ്ലാദേശ്

ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ്‌ ക്രിക്കറ്റ് മത്സരത്തിൽ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിൽ ടെസ്റ്റ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. ജമൈക്കയിലെ സബീന പാർക്കിൽ നടന്ന മത്സരത്തിൽ 101 റൺസിന്റെ വിജയമാണ് ബം​ഗ്ലാദേശ് സ്വന്തമാക്കിയത്.

287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 185 റൺസിൽ എല്ലാവരും പുറത്തായി. വിജയത്തോടെ പരമ്പര രണ്ട് ടെസ്റ്റുകളുടെ 1-1ന് സമനിലയിലാക്കാനും ബം​ഗ്ലാദേശിന് കഴിഞ്ഞു. ആദ്യ മത്സരം വെസ്റ്റ് ഇൻഡീസ് വിജയിച്ചിരുന്നു. സ്കോർ ബം​ഗ്ലാദേശ് ഒന്നാം ഇന്നിം​ഗ്സിൽ 164, വെസ്റ്റ് ഇൻഡീസ് 146. ബം​ഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 268, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിം​ഗ്സിൽ 185.

ജാക്കർ അലി നേടിയ 91 റൺസ് ബലത്തിലാണ് രണ്ടാം ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശ് 268 എന്ന സ്കോറിൽ എത്തിയത്. ആദ്യ ഇന്നിം​ഗ്സിലെ 18 റൺസ് ലീഡ് കൂടി ആയപ്പോൾ 287 റൺസിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസിന് മുമ്പിൽ വെയ്ക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞു.

TAGS: SPORTS | CRICKET
SUMMARY: Bangladesh records historical win against West Indies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *