ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു; മാപ്പ് നോക്കി പോയ കാ‌ർ കനാലിൽ വീണു

ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു; മാപ്പ് നോക്കി പോയ കാ‌ർ കനാലിൽ വീണു

ലക്‌നൗ: കാർ കനാലിൽ വീണ് മൂന്ന് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കി ഷോർട്ട് കട്ടിലൂടെ പോയതാണ് അപകടത്തിന് കാരണമായത്. ബറേലിയിൽ നിന്ന് പിലിഭിത്തിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

കാലാപൂർ ഗ്രാമത്തിന് സമീപമെത്തിയപ്പോൾ ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത ഷോർട്ട് കട്ടിലൂടെ പോകുകയായിരുന്നു സംഘം.അൽപം ദൂരമെത്തിയപ്പോൾ തന്നെ കാർ കനാലിൽ പതിച്ചു. സംഭവം കണ്ട നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ മൂന്ന് പേരെയും രക്ഷിക്കാൻ സാധിച്ചു. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ മാസം സമാനമായ അപകടം ബറേലിയിൽ നടന്നിരുന്നു. ബറേലിയിൽ നിന്ന് ബദൗൺ ജില്ലയിലെ ഡാറ്റാഗഞ്ചിലേക്ക് പോകവേ രാംഗംഗ നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ നദിയിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. പ്രളയത്തെ തുട‌ർന്ന് ഈ പാലത്തിൻ്റെ നിർമാണം പാതി വഴിയിൽ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഈ പാലത്തിലൂടെ സഞ്ചരിക്കെയാണ് വാഹനം നദിയിലേക്ക് വീണ് അപകടം ഉണ്ടായത്. പണി തീരാത്ത പാലം അടച്ചിടാത്തതിനാലാണ് അപകടം ഉണ്ടായതെന്ന് ചൂണ്ടികാട്ടി പോലീസ് പൊതുമരാമത്ത് ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.
<br>
TAGS :  GOOGLE MAP
SUMMARY : Google Maps has cheated again; The car that went looking for the map fell into the canal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *