പ്രതിസന്ധി തീര്‍ന്നു; ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെ

പ്രതിസന്ധി തീര്‍ന്നു; ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെ

മുംബൈ: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നവിസിനെ മഹായുതി സഖ്യം തിരഞ്ഞെടുത്തു.  മഹാരാഷ്ട്ര വിധാന്‍ സഭയില്‍നടന്ന യോഗത്തില്‍ ഏകകണ്ഠമായാണ് ഫഡ്‌നവിസിനെ സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തത്. നേരത്തെ, ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എംഎൽഎമാർ ഓരോത്തരായി പിന്തുന്ന അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് മുംബൈയിലെ ആസാദ് മൈതാനത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബി.ജെ.പി നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമേ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യു. ഉച്ചക്ക് 3.30ന് ഫഡ്നാവിസും ഷിൻഡെയും അജിത് പവാറും ഗവർണർ സി.പി. രാധാകൃഷ്ണനെ കാണ്ട് സർക്കാർ രൂപവൽകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്ന് ദിസങ്ങൾ കഴിഞ്ഞിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം വൈകിയിരുന്നു. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസി ൻ്റെ പേര് ധാരണയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നില്ല. ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ കടുംപിടിത്തമായിരുന്നു അനിശ്ചിതത്വത്തിന്റെ പ്രധാന കാരണം. പുതിയ സർക്കാറിൽ ഉപമുഖ്യമന്ത്രിയാകണമെന്ന നിർദേശം ഏറെ സമ്മർദങ്ങൾക്കൊടുവിൽ ഷിൻ​ഡെ അംഗീകരിക്കുകയും ചെയ്തു.

നവംബർ 23നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 288 അംഗ സഭയിലെ 230 സീറ്റും നേടിയാണ് മഹായുതി സഖ്യം ഭരണം നിലനിർത്തിയത്. 132 സീറ്റ് നേടിയ ബി.ജെ.പി‍യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 57ഉം, എൻ.സി.പി 41 ഉം സീറ്റുകൾ നേടി.
<BR>
TAGS : MAHARASHTRA | DEVENDRA FADNAVIS | MAHAYUTI
SUMMARY : The crisis is over; Devendra Fadnavis will be sworn in as Maharashtra Chief Minister tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *