രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കന്നി സത്യപ്രതിജ്ഞ.

ദൃഢപ്രതിജ്ഞ ചെയ്തായിരുന്നു യുആര്‍ പ്രദീപിന്റെ നിയമസഭയിലെ രണ്ടാം മുഴം. 2016 ആയിരുന്നു യു ആര്‍ പ്രദീപിന്റെ ആദ്യ വിജയം. നിലവില്‍ സിപിഐഎം ദേശമംഗലം ലോക്കല്‍ കമ്മിറ്റി സെക്രെട്ടറിയാണ് യു ആര്‍ പ്രദീപ്. നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചത്.

2016ല്‍ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത് മറികടന്നു. ചേലക്കരയില്‍ 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുആര്‍ പ്രദീപിന്റെ വിജയം. ആദ്യമായാണാണ് രാഹുല്‍ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭ ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്.

TAGS : RAHUL MANKUTTATHIL | OATH UR PRADEEP
SUMMARY : Rahul Mangoottathil and UR Pradeep took oath as MLAs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *