തീപിടിത്തമെന്ന് സംശയം; ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തീപിടിത്തമെന്ന് സംശയം; ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു സംശയം.

175 യാത്രക്കാരുമായി യാത്ര ആരംഭിച്ച എഐ 807 വിമാനമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 5.20 ന് പുറപ്പെട്ടത്. എന്നാൽ യാത്ര ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ എയർ കണ്ടീഷനിംഗ് യൂണിറ്റിന് തീപിടിച്ചുവെന്ന് വിമാനത്തിനുള്ളിലെ സുരക്ഷാ ജീവനക്കാർ സൂചന നൽകി. തുടർന്ന് വൈകുന്നേരം 5.52 ന് അടിയന്തിരമായി വിമാനം റീലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു.

അടിയന്തിര ലാൻഡിങിനെ തുടർന്ന് വൈകിട്ട് 6.38 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി, മൂന്ന് ഫയർ ടെൻഡറുകളെത്തി തീ അണച്ചു.  യാത്രക്കാർക്ക് ബെംഗളൂരുവിലേക്ക് പറക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഒരുക്കിയതായി എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *