അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്പുന്നതും നിരോധിച്ചു

അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്പുന്നതും നിരോധിച്ചു

ന്യൂഡല്‍ഹി : റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ച്‌ അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. ബീഫ് ഉപഭോഗം സംബന്ധിച്ച്‌ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതികള്‍ അംഗീകരിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

”അസമില്‍ ഒരു റെസ്റ്റോറന്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ഇത് അനുവദിക്കില്ലെന്നും ഞങ്ങള്‍ തീരുമാനിച്ചു. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് കഴിക്കുന്നത് നിര്‍ത്താനായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ അത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിറ്റിയിലോ പൊതു ഇടത്തിലോ ഹോട്ടലിലോ നിങ്ങള്‍ക്കിനി ബീഫ് കഴിക്കാന്‍ കഴിയില്ല” മുഖ്യമന്ത്രി പറഞ്ഞു.

ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാൻ മന്ത്രി പിജുഷ് ഹസാരിക പ്രതിപക്ഷമായി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പാകിസ്താനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കിക്കൊള്ളൂ എന്നാണ് ഹസാരിക പറഞ്ഞത്.

TAGS : ASAM
SUMMARY : In Assam, eating and serving beef in public is banned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *