ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതി

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതിയുമായി ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ). എക്സ്പ്രസ് വേയിലേക്ക് സുഗമമായി വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ വേണ്ടിയാണിത്. എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹാരിക്കാനും ഇതുവഴി സാധിക്കും.

119 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, യാത്രാസമയം കുറയ്ക്കുന്നതിനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, സമ്പൂർണ സർവീസ് റോഡില്ലാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിലവിൽ, ബിഡദി, ചന്നപട്ടണ, മദ്ദൂർ തുടങ്ങിയ പട്ടണങ്ങളിൽ നിന്ന് പാതയിലേക്ക് പ്രവേശിക്കുന്നതിനോ പുറത്തേക്ക് കടക്കുന്നതിനോ വാഹനങ്ങൾ ദീർഘദൂരം സഞ്ചരിക്കണം.

പുതിയ പദ്ധതി പ്രകാരം, എക്‌സ്പ്രസ് വേയിൽ സമ്പൂർണ സർവീസ് റോഡ് നിർമ്മിക്കാനാണ് എൻഎച്ച്എഐ ലക്ഷ്യമിടുന്നത്. കൂടാതെ അടിപ്പാതകളും മേൽപ്പാലങ്ങളും പോലുള്ള സൗകര്യങ്ങൾക്കായി സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സർവേകൾ ഇതിനകം നടത്തിക്കഴിഞ്ഞുവെന്നും എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായുള്ള ടെൻഡറുകൾ ഇതിനകം നൽകിയിട്ടുണ്ടെന്നും നടപടികൾ പൂർത്തിയായാൽ നിർമാണം ആരംഭിക്കുമെന്നും എൻഎച്ച്എഐ അധികൃതർ അറിയിച്ചു.

TAGS: BENGALURU | EXPRESSWAY
SUMMARY: New Service Road to be constructed in expressway

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *