കർണാടക ആർ.ടി.സി. ബസുകളില്‍ ഇനി ക്യു.ആർ. കോഡ് ടിക്കറ്റ് 

കർണാടക ആർ.ടി.സി. ബസുകളില്‍ ഇനി ക്യു.ആർ. കോഡ് ടിക്കറ്റ് 

ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ എല്ലാബസുകളിലും ക്യു.ആർ. കോഡ് വഴി ടിക്കറ്റ് എടുക്കാം. പുതിയ സംവിധാനം നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. നവംബർ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ചിലബസുകളിൽ ക്യു.ആർ. കോഡ് ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിജയമായതോടെ എല്ലാബസിലും ഏർപ്പെടുത്താൻ കർണാടക ആർ.ടി.സി. അധികൃതർ തീരുമാനിക്കുകയായിരുന്നു. യാത്രക്കാർക്ക് മൊബൈൽഫോണിൽ ഓൺലൈൻ പേമെന്റ് ആപ്പുപയോഗിച്ച് ഇനി മുതല്‍ ടിക്കറ്റിന് പണം നൽകാന്‍ സാധിക്കും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിലവിൽ 8941 ബസുകളിലാണ് ക്യു.ആർ. കോഡ് സംവിധാനം ലഭ്യമാക്കുന്നത്.
<BR>
TAGS : KSRTC
SUMMARY :KSRTC Launches QR Code Ticket Payment System In All Buses

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *