പുഷ്പ 2റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു; പരുക്കേറ്റ ഭർത്താവും മക്കളും ആശുപത്രിയില്‍

പുഷ്പ 2റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു; പരുക്കേറ്റ ഭർത്താവും മക്കളും ആശുപത്രിയില്‍

ഹെെദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ  റിലീസിനോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു. ഹെെദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് മരിച്ചത് (39). ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കിനും (7) ഒപ്പമാണ് രേവതി തീയേറ്ററിൽ പ്രീമിയർ ഷോ കാണാൻ എത്തിയത്. എന്നാല്‍ തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം ഉണ്ടായിരുന്ന മകൻ തേജുവും ബോധം കെട്ട് വീണു. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തേജിന്റെ ആരോഗ്യനില തൃപ്തികരമാണ്. പരുക്കേറ്റ രേവതിയുടെ ഭർത്താവ് ഭാസ്കറും മകൾ സാൻവിയും ആശുപത്രിയില്‍  ചികിത്സയിലാണ്.

പ്രീമിയർ ഷോയ്ക്കിടെയാണ് ​ദാരുണ സംഭവം.ഷോയ്ക്കെത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമാണ് ഉണ്ടായത്. രാത്രി 11 മണിക്കായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നത്. പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതറിഞ്ഞ ആളുകൾ കൂട്ടത്തോടെ തിയേറ്ററിലേക്ക് എത്തുകയായിരുന്നു.

സൂപ്പർ ഹിറ്റായിരുന്ന ‘പുഷ്പ: ദി റൈസി’ന്‍റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്‍റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുൻ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിൽ. രശ്മിക മന്ദാനയാണ് നായിക.
<BR>
TAGS : PUSHPA-2 MOVIE
SUMMARY : Housewife dies in stampede during Pushpa 2 release; Injured husband and children are in hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *