യുവ സംരംഭകയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

യുവ സംരംഭകയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ബെംഗളൂരു: യുവ സംരംഭകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാൻ കർണാടക ഹൈക്കോടതി മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ (സിബിഐ) രൂപീകരിച്ചു. കോടികളുടെ ഭോവി വികസന കോർപ്പറേഷൻ അഴിമതി അന്വേഷിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി, സിഐഡി പോലീസ് അപമാനിച്ചതിനെ തുടർന്നാണ് യുവ സംരംഭകയും അഭിഭാഷകയുമായ എസ്. ജീവ ആത്മഹത്യ ചെയ്തത്. കേസിൽ അന്വേഷണം നടത്തു മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എസ്ഐടിക്ക് കോടതി സമയപരിധി നൽകിയിട്ടുണ്ട്.

ജീവയുടെ ആത്മഹത്യാ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജിയും, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവയുടെ ആത്മഹത്യക്ക് പ്രേരണാക്കുറ്റം നേരിടുന്ന ഡിവൈഎസ്പി ബി.എം. കനകലക്ഷ്മി നൽകിയ അപേക്ഷയും പരിഗണിക്കവെയായിരുന്നു കോടതിയുടെ തീരുമാനം. ബെംഗളൂരു സി.ബി.ഐ പോലീസ് സൂപ്രണ്ട് വിനായക് വർമയുടെ നേതൃത്വത്തിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കർണാടക ഹോം ഗാർഡിലെ പോലീസ് സൂപ്രണ്ട് അക്ഷയ് മചീന്ദ്ര ഹക്ക്, ആഭ്യന്തര സുരക്ഷാ വിഭാഗം പോലീസ് സൂപ്രണ്ട് നിഷ ജെയിംസ് എന്നിവരാണ് എസ്ഐടിയിലെ മറ്റ് അംഗങ്ങൾ.

TAGS: KARNATAKA | HIGH COURT
SUMMARY: High court forms special team to investigate jeeva suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *