യൂട്യൂബര്‍ തൊപ്പിക്ക് താല്‍ക്കാലിക ആശ്വാസം; രാസ ലഹരി പിടിച്ച കേസില്‍ പ്രതിചേര്‍ക്കില്ല

യൂട്യൂബര്‍ തൊപ്പിക്ക് താല്‍ക്കാലിക ആശ്വാസം; രാസ ലഹരി പിടിച്ച കേസില്‍ പ്രതിചേര്‍ക്കില്ല

കൊച്ചി: യൂട്യൂബർ തൊപ്പിക്ക് താല്‍ക്കാലിക ആശ്വാസം. എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാർട്ട്മെന്റില്‍ നിന്ന് രാസ ലഹരി പിടിച്ച കേസില്‍ തല്‍ക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ തൊപ്പി നല്‍കിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് പോലീസ് നിലപാട് അറിയിച്ചത്.

ഈ സാഹചര്യത്തില്‍ തൊപ്പിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട അടുത്ത ദിവസം തൊപ്പിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

തൻ്റെ ഡ്രൈവർ ലഹരി കേസില്‍ അറസ്റ്റില്‍ ആയതിന് പിന്നാലെയാണ് തൊപ്പി എന്ന നിഹാദ് മുൻകൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചത്. നവംബർ 28ന് ആണ് നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്തുനിന്ന് ന്യൂ ജനറേഷൻ രാസലഹരിയായ എംഡിഎംഎ പിടികൂടിയത്.

TAGS : LATEST NEWS
SUMMARY : Temporary relief for the YouTuber thoppi; He will not be involved in the case of chemical intoxication

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *