‘ഉള്ളറിയുന്നവൻ ഈശോ’; കെസ്റ്റർ ആലപിച്ച കുർബാന സ്വീകരണ ഗാനം ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു

‘ഉള്ളറിയുന്നവൻ ഈശോ’; കെസ്റ്റർ ആലപിച്ച കുർബാന സ്വീകരണ ഗാനം ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരി രചിച്ച് ജോഷി ഉരുളിയാനിക്കല്‍ സംഗീതം നല്‍കി സ്വര്‍ഗ്ഗീയഗായകന്‍ കെസ്റ്റര്‍ ആലപിച്ച കുര്‍ബാന സ്വീകരണ ഗാനം ‘ഉള്ളറിയുന്നവന്‍ ഈശോ’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. കൊത്തന്നൂര്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ മാത്യു വാഴപ്പറമ്പില്‍, ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ ജോഷി ഉരുളിയാനിക്കല്‍, വീഡിയോ സംവിധായിക ലൗലി ജോഷി, ട്രസ്റ്റിമാരായ അനീഷ് ജോസഫ് മറ്റത്തില്‍, അനീഷ് ബേബി മാരാപ്പറമ്പില്‍, കുര്യന്‍ മാത്യു മുളപ്പെന്‍ചേരില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് പതിയില്‍, ജിതേഷ് ജോയ്, ഗാന രചയിതാവ് സിറിയക് ആദിത്യപുരം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗാനം കേള്‍ക്കാം : ▶️

നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഒരുക്കിയ ജോഷി ഉരുളിയാനിക്കല്‍ വ്യത്യസ്തമായ ഈണമാണ് ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരിയുടെ വരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹിന്ദുസ്ഥാനി ഗാനശാഖയില്‍ അപൂര്‍വ്വമായി ഉപയോഗിക്കുന്ന യെസ് രാജ് എന്ന സംഗീതോപകരണം ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. പോള്‍സണ്‍ കെ.ജെ. ആണ് യെസ് രാജും സിത്താറും വായിച്ചിരിക്കുന്നത്. നന്ദു ബാംസുരിയുടെ പുല്ലാങ്കുഴല്‍ സംഗീതം ഗാനത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കിയത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഷെര്‍ദ്ദിന്‍ തോമസ് ആണ്. എമിലിന്‍ ജോഷി, അഞ്ചല മീനു അനീഷ്, ശൈലജ ഉമേഷ് എന്നിവരാണ് കോറസ് പാടിയത്. സമീപകാലത്തിറങ്ങിയ ദിവ്യ കാരുണ്യ ഗീതങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഈ ഗാനം സര്‍ഗം മീഡിയയാണ് റിലീസ് ചെയ്തത്.

TAGS : MUSIC ALBUM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *