ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ട് മലയാളികളടക്കം 11 പേർക്ക് പരുക്ക്. കെ.ആർ പുരം ഭാഗത്തുനിന്നുള്ള അയ്യപ്പക്ഷേത്രത്തിൽ നിന്നുള്ള അയ്യപ്പഭക്തന്മാരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 4ന് കോയമ്പത്തൂർ അവിനാശിയിൽ വെച്ച് ഇവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോയമ്പത്തൂർ കെ.എം.സി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Updating….
<br>
TAGS : ACCIDENT

Posted inBENGALURU UPDATES LATEST NEWS
