കളര്‍കോട് വാഹനാപകടം; ചികില്‍സയിലിരുന്ന ആല്‍വിനും മരിച്ചു

കളര്‍കോട് വാഹനാപകടം; ചികില്‍സയിലിരുന്ന ആല്‍വിനും മരിച്ചു

ആലപ്പുഴ: കളർകോട് വാഹനാപകടത്തില്‍ മരണം ആറായി. ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാർഥി എടത്വ സ്വദേശി ആല്‍വിൻ ആണ് മരിച്ചത്. അപകടത്തില്‍ തലച്ചോറിനും ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റ ആല്‍വിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

വണ്ടിയോടിച്ചിരുന്ന ഗൗരീശങ്കറിനൊപ്പം മുന്നില്‍ ഇരുന്നിരുന്ന ആളാണ് ആല്‍വിൻ. അതേസമയം വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് റിപോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച്‌ അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്.

വിദ്യാര്‍ഥിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആര്‍ടിഒ കടക്കും. എന്നാല്‍ വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടായിരിക്കും നടപടി.

TAGS : KALARCODE ACCIDENT | DEAD
SUMMARY : Kalarkode car accident; Alvin, who was undergoing treatment, also died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *