പ്രവീണ്‍ നെട്ടാരു കൊലക്കേസ്; കേരളം ഉൾപ്പടെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

പ്രവീണ്‍ നെട്ടാരു കൊലക്കേസ്; കേരളം ഉൾപ്പടെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കേരള ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. കർണാടകയിൽ മാത്രം 16 ഇടങ്ങളിലായിരുന്നു റെയ്ഡ്. കേരളത്തിൽ എറണാകുളത്താണ് പരിശോധന നടന്നത്. കേസിൽ പിടിയിലായ പ്രതികളിൽ ചിലർ ശോഭാ സിറ്റിക്ക് സമീപം ലോഡ്ജില്‍ താമസിച്ചിരുന്നു. ഇവിടെയാണ് എൻഐഎ സംഘം പരിശോധിച്ചത്.

2022 ജൂൺ 26നായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ദക്ഷിണ കന്നഡയിലെ ബെല്ലാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. കൊലയ്‌ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് അംഗങ്ങളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആദ്യം ബെല്ലാരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ 2023 ജനുവരിയിൽ 21 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. 19 പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

TAGS: KARNATAKA | RAID
SUMMARY: NIA Conducts raid including kerala for culprits in Praveen nettaru case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *