ബെംഗളൂരുവിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ

ബെംഗളൂരുവിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ

ബെംഗളൂരു: ബെംഗളൂരുവിൽ ഡ്രൈവർ രഹിത മെട്രോ ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ ആരംഭിക്കും. മെട്രോ യെല്ലോ ലൈനിന്റെ ഭാഗമാണിത്. 2025 ജനുവരി അവസാനത്തോടെയാണ് ആർവി റോഡ്-ബൊമ്മസാന്ദ്ര റൂട്ടിൽ (യെല്ലോ ലൈൻ) മെട്രോ ട്രെയിൻ ഓടിത്തുടങ്ങുക. ഇൻഫോസിസ് ഉൾപ്പെടെ ആയിരക്കണക്കിന് ഐടി കമ്പനികളെ ബന്ധിപ്പിക്കുന്ന പാതയാണിത്.

ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഡ്രൈവറില്ലാ മെട്രോ പാത. ഈ റൂട്ടിൽ 16 സ്റ്റേഷനുകളുണ്ട്. കോച്ചുകളിൽ 24 സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രയുടെ ദൃശ്യങ്ങൾ പകർത്താൻ മാത്രമായി 2 സിസിടിവികൾ ഉണ്ടാകും. റോഡ്, ഫ്‌ളൈഓവർ എന്നിവയ്‌ക്ക് മുകളിൽ മെട്രോ ട്രാൻസിറ്റ് സ്റ്റേഷൻ എന്നിവയും യെല്ലോ ലൈനിന്റെ മറ്റൊരു പ്രത്യേകതയാണ്.

ചൈനയിൽ നിന്നെത്തിച്ച മെട്രോ കോച്ചുകളുടെ പരിശോധന ഹെബ്ബഗൊഡി മെട്രോ ഡിപ്പോയിലാണ് നടക്കുന്നത്. ജയദേവ ഹോസ്പിറ്റൽ, സിൽക്ക് ബോർഡ് ജംഗ്ഷൻ, ഇലക്‌ട്രോണിക്‌സിറ്റി എന്നിവിടങ്ങളിലൂടെ മെട്രോ കടന്നുപോകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനയിൽനിന്ന് ഡ്രൈവർ രഹിത മെട്രോയുടെ ആദ്യ ബാച്ചിലെ ആറു കോച്ചുകൾ ബെംഗളൂരുവിൽ എത്തിച്ചത്.

TAGS: BENGALURU | DRIVERLESS METRO TRAIN
SUMMARY: Bengaluru to get driverless metro train service soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *