ഏകദിന ക്രിക്കറ്റ്‌ പരമ്പര; ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾക്ക് തോൽവി

ഏകദിന ക്രിക്കറ്റ്‌ പരമ്പര; ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾക്ക് തോൽവി

ഓസ്ട്രേലിയൻ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ഓസ്ട്രേലിയ അഞ്ചുവിക്കറ്റിനാണ് ജയിച്ചത്. ബ്രിസ്ബെയ്ൻ ഏകദിനത്തിൽ 34.2 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ 100 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിം​ഗിൽ തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും പരിചയ സമ്പത്ത് ഓസ്ട്രേലിയയെ തുണയ്‌ക്കുകയായിരുന്നു. 16.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ എതിർ ടീം ലക്ഷ്യം കണ്ടു.

6.2 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ അഞ്ച് വിക്കറ്റ് പിഴുത മേഗൻ ഷൂട്ടാണ് കളിയിലെ താരം. 23 റൺസ് നേടിയ ജമീമ റോഡ്രി​ഗ്സാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഹർലീൻ ഡിയോൾ (34 പന്തിൽ 19), ക്യാപ്റ്റൻ ഹർമൻ പ്രീത് (31 പന്തിൽ 17) റിച്ചാ ഘോഷ് (35 പന്തിൽ 14) സ്മൃതി മന്ദാന(8) എന്നിവർ ടീമിനെ നിരാശപ്പെടുത്തി. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി. കിം ഗാർത്, അന്നാബെൽ സുതർലാൻഡ്, അലാന കിം​ഗ്, ആഷ്‍ലി ഗാർഡ്നർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

മറുപടി ബാറ്റിം​ഗിൽ ഓപ്പണർമാർ ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. ലിച്ഫീൽഡ് 29 പന്തിൽ എട്ടു ഫോറുകളോടെ 35 റൺസെടുത്തു. ജോർജിയ വോൾ 42 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 46 റൺസുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. എലീസ് പെറി(1), ബേത് മൂണി(1), അന്നാബെൽ സതർലൻഡ്(6),ആഷ്‍ലി ഗാർഡ്നർ(8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

TAGS: SPORTS | CRICKET
SUMMARY: Schutt takes fifer as AUS beat IND by 5 wickets

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *