ബെംഗളൂരുവിലെ സ്കൈഡെക്ക്, ടണൽ റോഡ് പദ്ധതികൾക്കെതിരെ മുഖ്യമന്ത്രിക്ക് ഹർജി

ബെംഗളൂരുവിലെ സ്കൈഡെക്ക്, ടണൽ റോഡ് പദ്ധതികൾക്കെതിരെ മുഖ്യമന്ത്രിക്ക് ഹർജി

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളായ സ്‌കൈ ഡെക്ക്, ടണൽ റോഡ് എന്നിവക്കെതിരെ ഹർജിയുമായി സാമൂഹിക പ്രവർത്തകർ. ആക്ടിവിസ്റ്റ് കാത്യായിനി ചാമരാജ് ആണ് രണ്ട് പദ്ധതികളും സർക്കാരിൻ്റെ പണം നഷ്ടമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഹർജി സമർപ്പിച്ചത്.

ബെംഗളൂരു നഗരത്തിൻ്റെ അടയാളമായി മാറുമെന്ന കണക്കാക്കുന്ന പദ്ധതിയായ സ്‌കൈ ഡെക്ക് പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 16,500 കോടി രൂപ ചെലവിലാണ് 18.5 കിലോമീറ്റർ ദൈർഘ്യമുള്ള ടണൽ റോഡ് നിർമിക്കുക. ഈ രണ്ട് പദ്ധതികളും ആഡംബര പദ്ധതികളാണെന്നും സാമ്പത്തിക പ്രശ്നം തുടരുന്നതിനിടെ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങളും മൗലികാവകാശങ്ങളും അവഗണിക്കപ്പെടുകയുമാണെന്നുമെന്ന് കാത്യായിനി ചാമരാജ് ഹർജിയിൽ പറഞ്ഞു.

ഹെബ്ബാളിനെയും, സെൻട്രൽ സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ഭൂഗർഭ തുരങ്കമാണ് ടണൽ റോഡ്. സൗത്ത് ബെംഗളൂരുവിലെ ഹെമ്മിഗെപുരയിൽ സ്കൈ ഡെക്ക് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ ആഡംബര പദ്ധതികൾക്ക് മുൻഗണന നൽകുകയാണ്. ശരിയായ ആസൂത്രണ പ്രക്രിയ പാലിക്കാതെയാണ് സ്‌കൈ ഡെക്ക്, ടണൽ റോഡ് പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. പദ്ധതികൾക്ക് ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ബിഎംഎൽടിഎ) അനുമതിയും ലഭിച്ചു.

16,500 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ടണൽ റോഡ് പദ്ധതികൊണ്ട് 2.8 ശതമാനം പേർക്ക് മാത്രമാണ് നേട്ടമുണ്ടാകുകയെന്നും പരാതിക്കാരി ആരോപിച്ചു. ടണൽ റോഡ് പദ്ധതിയുടെ ഏകപക്ഷീയമായ പ്രഖ്യാപനം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും കാത്യായിനി കൂട്ടിച്ചേർത്തു.

TAGS: BENGALURU | SKYDECK
SUMMARY: Activists oppose against Bengaluru’s Tunnel Road, Sky-Deck projects

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *