മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

ബെംഗളൂരു : കാർമൽ കാത്തലിക് അസോസിയേഷൻ മൈസൂരുവിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 32-ാമത് കരോൾ ഗാനമത്സരം ഞായറാഴ്ച മൈസൂരു മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30-ന് ഉദ്ഘാടന ചടങ്ങിൽ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ എം.പി. മുഖ്യാതിഥിയാകും. മൈസൂരു രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ റവ. ഡോ. ബെർണാഡ് മോറസ് സന്ദേശം നൽകും.ഫാ. റിജോ തോമസ്, ജോസഫ് ഫ്രാൻസിസ് എന്നിവർ വിശിഷ്ടാതിഥികളാകും. പ്രൊഫ. ജോസഫ് മാത്യു അധ്യക്ഷത വഹിക്കും.

വൈകുന്നേരം 6.30-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പോലീസ് അക്കാദമി ഡയറക്ടർ ചെന്നബസവണ്ണ മുഖ്യാതിഥിയാകും. മാണ്ഡ്യ രൂപതാ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ക്രിസ്മസ് സന്ദേശംനൽകും. ഫാ. അഗസ്റ്റിൻ പയ്യമ്പള്ളി, പി. മൊയ്തീൻ എന്നിവർ വിശിഷ്ടാതിഥികളാകും.

കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽസ് വരെ 12 വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ നൂറിലേറെ ടീമുകൾ പങ്കെടുക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും കാഷ് പ്രൈസുകളും ലഭിക്കും. ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന വിദ്യാലയത്തിന് ചാമ്പ്യൻസ് ട്രോഫിയുംനൽകും. 5 മുതൽ 50 വരെയാണ് ഓരോ ടീമിലും അനുവദനീയമായ ഗായകർ. ഇംഗ്ലീഷിലും മറ്റു പ്രാദേശികഭാഷകളിലും കരോൾ ഗാനം ആലപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9448576371.
<br>
TAGS : CHRISTMAS CAROL | MYSURU

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *