വൈദ്യുതി നിരക്ക് വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും, യൂണിറ്റിന് 20പൈസവരെ വര്‍ധനവിന് സാധ്യത

വൈദ്യുതി നിരക്ക് വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും, യൂണിറ്റിന് 20പൈസവരെ വര്‍ധനവിന് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയില്‍ തീരുമാനം ഇന്നുണ്ടായേക്കും. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപതു പൈസ വരെയുള്ള വര്‍ധനവിനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതും പരിഗണനയില്‍ ഉണ്ട്.

കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. അടുത്തവര്‍ഷം 20 പൈസയും 202627 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണമെന്നാണ് നിര്‍ദ്ദേശം. വേനല്‍ കാലത്ത് സമ്മര്‍ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന ആവശ്യവും കെഎസ്ഇബി മുന്നോട്ടു വെച്ചിട്ടുണ്ട്.

ജനുവരി മുതൽ മെയ് വരെയുള്ള വേനല്‍ക്കാല കാലയളവില്‍ നിലവിലെ താരീഫിന് പുറമെ 10 പൈസ കൂടി യൂണിറ്റിന് അധികമായി വാങ്ങണം എന്നാണ് കെഎസ്ഇബി ആവശ്യം. ഇതിലും തീരുമാനം ഉണ്ടാകും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.നിരക്ക് വർധനവിന് മുഖ്യമന്ത്രി തത്വത്തിൽ അനുമതി നൽകിയതായാണ് സൂചന. ഇന്ന് തന്നെ ഇത് സംബന്ധിച്ച റെഗുലേറ്ററി കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും. നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് ഈടാക്കും. പ്രതിവർഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് കെഎസ്ഇബി പറയുന്നത്.
<BR>
TAGS : KSEB
SUMMARY : Increase in electricity rates; Decision may be made today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *