കളര്‍കോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു

കളര്‍കോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു

ആലപ്പുഴ: കളര്‍കോട് കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ടവേര കാർ ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഷാമില്‍ ഖാന് വാടക ഗൂഗിള്‍ പേ വഴി നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസിയുമായി കൂട്ടിയിടിച്ച്‌ ആറ് പേര്‍ മരിച്ചത്. അഞ്ച് പേര്‍ അപകടം സംഭവിച്ച ദിവസവും ഒരാള്‍ ഇന്നലെയുമാണ് മരിച്ചത്.

TAGS : KALARCODE ACCIDENT
SUMMARY : Kalarcode accident; A case was registered against the vehicle owner

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *