സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ല; ഊർജ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ല; ഊർജ വകുപ്പ് മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കില്ലെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ്. വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് (കെഇആർസി) വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ബെസ്കോം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

നിരക്ക് പരിഷ്കരണം പതിവ് പ്രക്രിയയാണ്. നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി വിതരണ കമ്പനികൾ (എസ്കോം) കെഇആർസിക്ക് നിർദേശം സമർപ്പിച്ചിരുന്നു. യുണിറ്റിന് 37 പൈസയാണ് വർധിപ്പിക്കാൻ നിർദേശിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

TAGS: KARNATAKA | POWER TARIFF
SUMMARY: Nothing has been finalised yet, says Karnataka Energy Minister on power tariff revision speculations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *