മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഹെബ്ബാളുമായി സർജാപുരയെ ബന്ധിപ്പിക്കുന്നതാണ് പാത. പദ്ധതിക്ക് കേന്ദ്ര നഗരവികസന വകുപ്പ് നേരത്തെ അംഗീകാരം നൽകിയിരുന്നു.

37 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഹെബ്ബാൾ – സർജാപുര പാത. ഏകദേശം 27,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുക. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിരീകരണം ഉണ്ടാകും. 2022 – 2023ൽ ഈ പദ്ധതിയുടെ ബജറ്റ് എസ്റ്റിമേറ്റ് ഏകദേശം 16,500 കോടി രൂപയായിരുന്നു. എന്നാൽ വിശദമായ പ്രോജക്ട് റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പഠനത്തിൽ എസ്റ്റിമേറ്റ് തുക 27,000 കോടി രൂപയായി ഉയർന്നു.

ബെംഗളൂരുവിൻ്റെ വികസനത്തിനൊപ്പം നഗരത്തിലെ ഗതാഗഗത സംവിധാനം സുഗമമാകുന്നതിനും പുതിയ ലൈൻ സഹായകരമാകുമെന്ന നിഗമനത്തിലാണ് ബിഎംആർസിഎൽ. ടെൻഡർ നടപടികൾക്ക് ബിഎംആർസിഎൽ നീക്കം ആരംഭിച്ചു. ഹെബ്ബാൾ – സർജാപുര പാത യാഥാർഥ്യമായാൽ ബെംഗളൂരുവിലെ പ്രധാന പ്രദേശങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി ശക്തമാകും. 28 സ്റ്റേഷനുകൾ പുതിയ ലൈനിൽ ഉണ്ടാകും.

പദ്ധതിയുടെ ഭാഗമായി ഭൂഗർഭ – എലിവേറ്റഡ് ലൈനുകൾ ഉണ്ടാകും. എലിവേറ്റഡ് റൂട്ട് സർജാപുർ മുതൽ കോറമംഗല മൂന്നാം ബ്ലോക്ക് വരെയുണ്ടാകും. ഈ ഭാഗത്ത് 15 സ്റ്റേഷനുകൾക്കാണ് സാധ്യത. ഭൂഗർഭ പാതയിൽ 11 സ്റ്റേഷനുകൾ ഉൾപ്പെടും.

TAGS: BENGALURU | NAMMA METRO
SUMMARY: Metro phase three gets cabinet nod

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *