ഗൂഗിൾ മാപ്‌ നോക്കി യാത്ര ചെയ്തു; ഒടുവിൽ കുടുങ്ങിയത് കൊടുംവനത്തിനുള്ളിൽ

ഗൂഗിൾ മാപ്‌ നോക്കി യാത്ര ചെയ്തു; ഒടുവിൽ കുടുങ്ങിയത് കൊടുംവനത്തിനുള്ളിൽ

ബെംഗളൂരു: ഗൂഗിൾ മാപ്‌ നോക്കി കാറിൽ യാത്ര ചെയ്‌ത കുടുംബം കൊടുംവനത്തില്‍ കുടുങ്ങി. ബെളഗാവിയിലാണ് സംഭവം. ഭീംഗഡ വന്യജീവി സങ്കേതത്തിലെ വനത്തിലാണ് ബീഹാറിൽ നിന്നുള്ള കുടുംബം കുടുങ്ങിയത്. തുടർന്ന് ഒരു രാത്രി മുഴുവൻ വനത്തിനുള്ളിൽ കഴിയേണ്ടി വന്നു. ഖാനാപുർ പോലീസിന്‍റെ സഹായത്തോടെയാണ് ഇവർ പുറത്തെത്തിയത്.

ബിഹാര്‍ സ്വദേശിയായ രാജ്‌ദാസ് രഞ്ജിത്‌ദാസ് കുടുംബത്തോടൊപ്പം ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് കാറിൽ പോകവേയാണ് സംഭവം. ഗൂഗിൾ മാപ്പ് ഉപയോഗിച്ചായിരുന്നു യാത്ര. യാത്രക്കിടെ പ്രധാന റോഡിൽ നിന്ന് 7-8 കിലോമീറ്റർ മാറി ഷിരോലിക്കും ഹെമ്മദാഗയ്ക്കും ഇടയിലുള്ള കൊടംകാട്ടില്‍ അർദ്ധ രാത്രി ഇവര്‍ കുടുങ്ങുകയായിരുന്നു. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാല്‍ തുടര്‍ന്ന് യാത്ര ചെയ്യാനായില്ല.

അടുത്ത ദിവസം മൂന്നോ നാലോ കിലോമീറ്റർ യാത്ര ചെയ്‌തതിന് ശേഷമാണ് ഇവര്‍ക്ക് മൊബൈൽ നെറ്റ്‌വർക്ക് കണ്ടെത്താനായത്. ഉടൻ 100 ൽ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു.

TAGS: KARNATAKA | GOOGLE MAP
SUMMARY: Group of four travelling in car get lost in Khanapur forest using Google Maps, rescued by cops

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *