ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്സിയും ഇന്ന് നേർക്കുനേർ

ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്സിയും ഇന്ന് നേർക്കുനേർ

ബെംഗളൂരു: ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഇന്ന് കരുത്തരായ ബെംഗളൂരു എഫ്‌സിയോട് ഏറ്റുമുട്ടും. ബെംഗളൂരുവിന്റെ തട്ടകമായ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരമുതലാണ് മത്സരം. സീസണില്‍ ഇതുവരെ കളിച്ച പത്ത് മത്സരങ്ങളില്‍ ആറും ജയിച്ച് 20 പോയിന്റുമായി രണ്ടാമത് നില്‍ക്കുന്ന ടീം ആണ് ബെംഗളൂരു. ഇത്രയും തന്നെ മത്സരങ്ങള്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ ഇതുവരെ ആകെ ജയിച്ചത് മൂന്ന് കളികള്‍ മാത്രം.

ഇന്നലെ നടന്ന ലീഗ് പോരാട്ടത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ പഞ്ചാബ് എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഈ രണ്ട് ടീമുകളും കഴിഞ്ഞ രണ്ട് സീസണുകളിലായി ഐ ലീഗ് ജേതാക്കളായതിന്റെ അടിസ്ഥാനത്തില്‍ ഐഎസ്എലിലേക്ക് യോഗ്യത നേടിയ ടീമുകലാണ്. മൂഴുവന്‍ സമയ മത്സരത്തില്‍ പഞ്ചാബ് രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകലാണ് പഞ്ചാബിനെ തുണച്ചത്. 58-ാം മിനിറ്റില്‍ ലൂക്കാ മായ്‌സെനും എട്ട് മിനിറ്റുകള്‍ക്ക് ശേഷം ഫിലിപ് മിസ്ലിയാക്കും നേടിയ ഗോളുകളിലാണ് പഞ്ചാബ് വിജയിച്ചത്.

TAGS: SPORTS | FOOTBALL
SUMMARY: Bengaluru fc to clash off with Kerala blasters today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *