ചിക്കമഗളൂരു മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്

ചിക്കമഗളൂരു മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്

ബെംഗളൂരു : ചിക്കമഗളൂരു മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡിസംബർ 11 മുതൽ 15 വരെയാണ് ജില്ലാഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

മുല്ലയ്യനഗരി, സീതാലയനഗരി, ശ്രീഗുരു ദത്താത്രേയ ബാബാബുദൻ സ്വാമി ദർഗ, ചതികെരെ, മാണിക്യധാര എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിനാണ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ശ്രീ ഈനാം ദത്താത്രേയ ബാബാബുദാൻ സ്വാമി ദർഗയിലേക്കുള്ള സഞ്ചാരികളുടെ അമിത ഒഴുക്ക് തടയാനാണ് ഈ നടപടി.

അതേസമയം താമസസൗകര്യങ്ങൾ ബുക്കുചെയ്ത സഞ്ചാരികൾ, പ്രദേശവാസികൾ, എസ്റ്റേറ്റ് തൊഴിലാളികൾ, ഉടമകൾ, ദത്ത ഭക്തർ എന്നിവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.
<BR>
TAGS : CHIKKAMAGALURU NEWS
SUMMARY : Temporary ban on tourism in Chikkamagaluru hilly area

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *