പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ബെംഗളൂരു: പുഷ്പ 2 സിനിമ കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ബെംഗളൂരു റൂറലിലെ ബാഷെട്ടിഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 19കാരനായ പ്രവീൺ താമചലം ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ പ്രവീൺ ബാഷെട്ടിഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പ്രവീണും രണ്ട് സുഹൃത്തുക്കളും ഗാന്ധിനഗറിലെ വൈഭവ് തിയേറ്ററിൽ പുഷ്പ-2 ൻ്റെ സ്‌ക്രീനിംഗ് കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റെയിൽപാളം മുറിച്ചുകടക്കവേ ട്രെയിൻ അടുത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് പ്രവീണിൻ്റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പം വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

TAGS: BENGALURU | DEATH
SUMMARY: Train mows down 19-year-old boy in Bengaluru while he was rushing to watch Pushpa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *