മുഡ; സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്‌

മുഡ; സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്‌

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട് സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്‌. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഡയ്ക്ക് കീഴിൽ സ്ഥലം അനുവദിച്ചതിൽ വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയിലാണ് ഇഡിയുടെ റിപ്പോർട്ട്‌.

മുഡയ്ക്ക് കീഴിൽ സ്വകാര്യ വ്യക്തികൾക്ക് 1,095 സ്ഥലങ്ങൾ അനധികൃതമായി അനുവദിച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ വിശദ അന്വേഷണത്തിൽ 4,921 സൈറ്റുകൾ ക്രമവിരുദ്ധമായി അനുവദിച്ചതായി കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.

60:40 എന്ന അനുപാതത്തിൽ ലേഔട്ടുകളിൽ മുഡ നിയമവിരുദ്ധമായി സൈറ്റുകൾ അനുവദിച്ചു. കൂടാതെ, ഇതിനായി കൃത്രിമ രേഖകളും ഉപയോഗിച്ചു. ഇതിനെല്ലാം വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: KARNATAKA | MUDA SCAM
SUMMARY: ED report says MUDA site allotment scam is worth Rs 2,800 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *