അഴുക്കുചാൽ നവീകരണ പ്രവൃത്തി; വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടും

അഴുക്കുചാൽ നവീകരണ പ്രവൃത്തി; വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടും

ബെംഗളൂരു: അഴുക്കുചാലിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. വിനായക് നഗർ സർക്കിൾ മുതൽ വയലിക്കാവൽ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.

സാങ്കി റോഡ്, മല്ലേശ്വരം, സദാശിവനഗർ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. ഈ കാലയളവിൽ യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് ബിബിഎംപി നിർദേശിച്ചു. നിർമാണം ഉടൻ പൂർത്തിയാകുമെന്നും പണി പൂർത്തിയായാൽ റോഡ് തുറക്കുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. വാഹനഗതാഗതം തടയാൻ ബാനറുകളുമായി റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

TAGS: BENGALURU | ROAD CLOSED
SUMMARY: Vyalikaval road closed for a month owing to stormwater drain work

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *