ലഹരി വില്‍പ്പന തടയല്‍; ‘ഡ്രഗ് ഫ്രീ കർണാടക’ആപ്പുമായി പോലീസ്

ലഹരി വില്‍പ്പന തടയല്‍; ‘ഡ്രഗ് ഫ്രീ കർണാടക’ആപ്പുമായി പോലീസ്

ബെംഗളൂരു : സംസ്ഥാനത്ത് ലഹരി വിൽപ്പന, ലഹരി കടത്ത് എന്നിവ തടയുന്നതിനായി ‘ഡ്രഗ് ഫ്രീ കർണാടക’എന്ന മൊബൈൽ ആപ്പുമായി പോലീസ്. ലഹരി നിർമാണം, കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ സംബന്ധിച്ച ഏത് വിവരങ്ങളും പൊതുജനങ്ങൾക്ക് ആപ്പ് വഴി പോലീസിനെ അറിയിക്കാം.

പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലേക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇംഗ്ലീഷിലോ കന്നഡയിലോ വിവരങ്ങൾ പങ്കുവെക്കാം. നൽകുന്ന ഓരോ വിവരങ്ങളും ലോക്കൽ പോലീസ്, ബെംഗളൂരു, മംഗളൂരു, കലബുറഗി, ബെലഗാവ്, ഹുബ്ബള്ളി, മൈസൂരു എന്നിവിടങ്ങളിലെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർക്കും ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടുമാർക്കും കൈമാറും. അതേസമയം വിവരങ്ങള്‍ നല്‍കുന്ന ആളുകളെ കുറിച്ചുള്ള  വിവരങ്ങൾ പോലീസ് രഹസ്യമാക്കും. വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് പോലീസ് തുടർ നടപടികളിലേക്ക് കടക്കും.

നർകോട്ടിക്സ് നിയമങ്ങൾ, ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷകൾ, പിഴകൾ, പൊതുജനം സ്വീകരിക്കേണ്ട മുൻ കരുതലുകൾ. ലഹരി ഉപഭോഗത്തിന്റെ ദോഷഫലങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ആപ്പിൽ ലഭ്യമാണ്.
<BR>
TAGS : KARNATAKA POLICE
SUMMARY : Prohibition of sale of intoxicants; Police with ‘Drug Free Karnataka’ app

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *