സിറിയയില്‍ അധികാരം വിമതര്‍ക്ക് കൈമാറി; പ്രധാനമന്ത്രി ഔദ്യോഗിക വസതി ഒഴിഞ്ഞു

സിറിയയില്‍ അധികാരം വിമതര്‍ക്ക് കൈമാറി; പ്രധാനമന്ത്രി ഔദ്യോഗിക വസതി ഒഴിഞ്ഞു

തെഹ്‌റാൻ: സിറിയയില്‍ അധികാരം വിമതർക്ക് കൈമാറി പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി. അധികാരം കൈമാറിയതിനു പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞു. നേരത്തെ താൻ രാജ്യംവിട്ടിട്ടില്ലെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി അറിയിച്ചു.

ജനങ്ങള്‍ തിരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയാറാണെന്നും താൻ എവിടേക്കും രക്ഷപെട്ടിട്ടില്ല അദ്ദേഹം പറഞ്ഞു. താൻ വീട്ടില്‍ തന്നെയുണ്ട്. ഇതെന്‍റെ രാജ്യമാണ്. രാജ്യത്തോടാണ് തനിക്ക് വിധേയത്വം എന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ നല്ലതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ താൻ തയാറാണ്. സർക്കാരിന്‍റെ സുഖമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോർക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

TAGS : SYRIA
SUMMARY : Power in Syria transferred to rebels; The Prime Minister has left his official residence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *