ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും

ബെംഗളൂരു: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നേടുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള 50 ശതമാനം പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി പരിഹരിക്കാനാണ് പുതിയ നീക്കം. മുൻ ചട്ടങ്ങൾ പ്രകാരം, ഉന്നത – സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ, അവർ പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള 50 ശതമാനം വിദ്യാർഥികളെയെങ്കിലും പ്രവേശിപ്പിക്കണം.

എന്നാൽ ജനസംഖ്യ കുറവുള്ള ചെറിയ കമ്മ്യൂണിറ്റികൾക്ക് ഈ നയം പാലിക്കാൻ പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് ചട്ടം പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ വ്യവസ്ഥ അനുസരിച്ച്, ശതമാനം അടിസ്ഥാനമാക്കിയുള്ള പ്രവേശന മാനദണ്ഡം ഇനി നിർബന്ധമല്ല. തീരുമാനം പ്രീ-യൂണിവേഴ്‌സിറ്റി (പിയു), ബിരുദ, ബിരുദാനന്തര സ്ഥാപനങ്ങൾക്കും ബാധകമാണ്. അതേസമയം മെഡിക്കൽ കോളജുകളെ പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കി.

TAGS: KARNATAKA | MINORITY INSTITUTION
SUMMARY: Karnataka government agrees to scrap 50% admission quota rider for minority institutions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *