തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്

തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്

ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്. ഗദഗ് ജില്ലയിലെ മുണ്ടർഗിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയുടെ പല്ലുകൾക്കും കീഴ്ചുണ്ടിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയിലും കവിളിലും പരുക്കേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന് സമീപം കളിക്കുകയായിരുന്ന രുദ്രേഷ് കാലെയെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ കല്ലെറിഞ്ഞ് നായയെ ഓടിക്കുകയായിരുന്നു. ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

TAGS: KARNATAKA | STRAY DOG
SUMMARY: Toddler severely injured in dog attack in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *