ഡ്രൈവര്‍ക്ക് നെഞ്ചുവേദന; സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം

ഡ്രൈവര്‍ക്ക് നെഞ്ചുവേദന; സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. കോട്ടയം ചങ്ങനാശ്ശേരിയ്ക്ക് സമീപം കുരിശുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നെഞ്ചുവേദന വന്നതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഡ്രൈവര്‍ വെള്ളാവൂര്‍ സ്വദേശി പ്രദീപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ബസ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് നിസാര പരുക്കേറ്റു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. കോരുത്തോട് കോസടിക്ക് സമീപമുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു.

തമിഴ്നാട് ഈറോഡ് മാവിട്ടം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 17 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. ഇവരില്‍ പരുക്കേറ്റ 15 പേരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

TAGS : ACCIDENT
SUMMARY : The driver has chest pain; Private bus crashes into divider and accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *