സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍

സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍

റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച്‌ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര.

നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിസര്‍വ് ഗവര്‍ണറെ നിയമിച്ചത്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസിനെ ആർബിഐ ഗവർണറായി നിയമിക്കുന്നത്. മൂന്നുവർഷമാണ് ഗവർണറുടെ കാലാവധി.

2021 ഡിസംബറില്‍ അദ്ദേഹത്തിന് കേന്ദ്രം പുനർനിയമനം നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടങ്ങിയ ക്യാബിനറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് ആര്‍ബിഐ ഗവർണറെ നിയമിക്കുക.

TAGS : LATEST NEWS
SUMMARY : Sanjay Malhotra RBI Governor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *