തുമകുരുവിൽ പുള്ളിപ്പുലി ഭീതി; സിദ്ധഗംഗ മഠത്തിന് സമീപം ജാഗ്രത നിർദേശം

തുമകുരുവിൽ പുള്ളിപ്പുലി ഭീതി; സിദ്ധഗംഗ മഠത്തിന് സമീപം ജാഗ്രത നിർദേശം

ബെംഗളൂരു: ബെംഗളൂരുവിന് പിന്നാലെ തുമകുരുവിലും പുള്ളിപ്പുലി ഭീതി. ക്യാതസാന്ദ്രയിലെ സിദ്ധഗംഗ മഠത്തിന് പരിസരത്താണ് പുലിയെ കണ്ടത്. ശനിയാഴ്ച രാത്രി 11.30 ഓടെ മഠത്തിൻ്റെ സ്മൃതി വന മേഖലയിൽ പുള്ളിപ്പുലി അലഞ്ഞുതിരിയുന്നത് സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.

പരിസരത്തുണ്ടായിരുന്ന നായ കുരച്ചതിനെ തുടർന്ന് പുലി ഓടി രക്ഷപ്പെട്ടു. മഠം ജീവനക്കാർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. നായയെ വേട്ടയാടാൻ പുലി അകത്ത് കടന്നതാകാമെന്നാണ് സംശയം. ഈ പ്രദേശത്ത് പുള്ളിപ്പുലികളും കരടികളും പ്രവേശിക്കുന്നത് പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഠത്തിന് സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

TAGS: KARNATAKA | LEOPARD
SUMMARY: Leopard spotted at Siddaganga Math premises in Tumakuru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *